ഡെല്‍ഫ്രെസ് ഐഎസ്എല്‍ 2021-22 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്ണര്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ഡിസംബര്‍ 20, 2021: ഇന്ത്യയിലെ പ്രമുഖ പൗള്‍ട്രി കമ്പനിയായ സുഗുണ ഫുഡ്‌സിന്റെ പുതുതായി അവതരിപ്പിച്ച ഡെല്‍ഫ്രെസ് ബ്രാന്‍ഡുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എല്‍ 2021-22 സീസണില്‍ ടീമിന്റെ അസോസിയേറ്റ് പങ്കാളികളായിരിക്കും ഡെല്‍ഫ്രെസ്. ബ്രോയിലര്‍ ഫാമിങ്, ഹാച്ചറികള്‍, ഫീഡ് മില്ലുകള്‍, സംസ്‌കരണ പ്ലാന്റുകള്‍, പോള്‍ട്രികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മാണം എന്നിവയില്‍ മുന്‍നിരഹക്കാരായ സുഗുണ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംസ്‌കരിച്ച ഭക്ഷണ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാണ് ഡെല്‍ഫ്രെസ്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് പോള്‍ട്രി കമ്പനികളില്‍ ഒന്നായ സുഗുണ 1984 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ചിക്കന്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെ വലിയനിര വാഗ്ദാനം ചെയ്യുന്നു.

ഡെല്‍ഫ്രെസിനെ കെബിഎഫ്‌സി കുടുംബത്തിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. അതാത് മേഖലകളില്‍ ഉന്നത സ്ഥാനത്തെത്താനുള്ള ഞങ്ങളുടെ ദര്‍ശനങ്ങളിലും ലക്ഷ്യങ്ങളിലും അഭിലാഷങ്ങളിലും വലിയ പൊരുത്തമുണ്ട്. ഫലപ്രദമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍, യുവത്വവും ഊര്‍ജ്ജസ്വലതയും നിറഞ്ഞ ലീഗിലെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ ആഹ്ലാദവാന്‍മാരും ആവേശഭരിതരുമാണെന്ന് സുഗുണ ഫുഡ്‌സ്/ഡെല്‍ഫ്രെസ് വൈസ് പ്രസിഡന്റ് എംവിആര്‍ കൃഷ്ണ പ്രസാദ് പറഞ്ഞു. രാജ്യത്തുടനീളം ബൃഹത്തായ ആരാധകൂട്ടത്തെ സമ്പാദിച്ച ടീം ഈ സീസണില്‍ അസാധാരണമായ രീതിയില്‍ കളിക്കുകയും ചെയ്തു. ഒരു ഉപഭോക്തൃ ബ്രാന്‍ഡ് എന്ന നിലയില്‍ രാജ്യത്തുടനീളം ഞങ്ങള്‍ക്ക് ശക്തമായ ബന്ധമുണ്ട്. ആരോഗ്യകരവും എളുപ്പവുമായ ആഹാരസാധനങ്ങളുമായി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും കൂടുതല്‍ സ്ഥാനം നേടാനും ഈ മഹാമാരി ഞങ്ങള്‍ക്ക് വഴിയൊരുക്കി. ഈ പങ്കാളിത്തം രണ്ട് ബ്രാന്‍ഡുകള്‍ക്കും ഞങ്ങളുടെ അതാത് മേഖലകളില്‍ പുതിയ മുന്നേറ്റം കൊണ്ടുവരുമെന്ന് ഞങ്ങള്‍ ഒരുമിച്ച് വിശ്വസിക്കുന്നു, വിസ്മയിപ്പിക്കുന്ന സീസണും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.