“ഫെഡോർ ഇപ്പോഴും 100% മാച്ച് ഫിറ്റല്ല, എന്നിട്ടും എല്ലാം നൽകുന്നു” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 24 02 26 00 26 32 257
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ആയ ഫെഡോർ ചെർനിചിനെ പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഗോവയ്ക്ക് എതിരായ മത്സരത്തിൽ ഒരു ഗോളിമായി വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ ഫെഡോറിനായിരുന്നു. താരത്തിന്റെ ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.

ഫെഡോർ ഇപ്പോഴും 100% മാച്ച് ഫിറ്റ് അല്ല എന്നും ടീമുമായി ചേർന്ന് വരുന്നതേ ഉള്ളൂ എന്നും ഇവാൻ പറഞ്ഞു. എന്നിട്ടും മികച്ച പ്രകടനം നടത്താൻ താരത്തിനാകുന്നു എന്നത് മികച്ച കാര്യമാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. അദ്ദേഹം 100% അല്ലാതിരുന്നിട്ടും ടീമിനായി ഓടുകയും എഫേർട് ഇടുകയും ചെയ്യുന്നു. ഒപ്പം യുവതാരങ്ങൾ പിച്ചിൽ നയിക്കാനും അദ്ദേഹത്തിനാകുന്നുണ്ട്. ഇവാൻ പറഞ്ഞു.

ഈ ഗോൾ ഫെഡോറിന് ഒരു എക്സ്ട്രാ ഊർജ്ജം ആണെന്നും ഒരു പുതിയ ടീമിൽ തുടക്കത്തിൽ ഒരു ഗോൾ ലഭിക്കുക എന്നത് കാര്യങ്ങൾ എളുപ്പമാക്കും എന്നും കോച്ച് പറഞ്ഞു.