പാണ്ഡ്യക്കും പരിക്ക്, ദീർഘ കാലം പുറത്തിരിക്കേണ്ടി വരും

ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്ക് പരിക്ക് വീണ്ടും വില്ലനാവുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യ കപിൽ പങ്കെടുക്കുന്നതിനിടെ വന്ന പരിക്കാണ് താരത്തിന് വീണ്ടും വില്ലനാവുന്നത്. കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായി താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

ഏഷ്യ കപ്പിന് ശേഷം ഹർദിക്കിനെ ചികിത്സിച്ച ഡോക്ടറെ തന്നെയാണ് താരം വീണ്ടും കാണിക്കാൻ ഒരുങ്ങുന്നത്. ഇതോടെ ബംഗ്ളദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയിൽ താരം കളിക്കില്ല. താരത്തിന് ഓപ്പറേഷൻ വേണ്ടി വരുകയാണെങ്കിൽ അഞ്ച് മാസത്തോളം താരത്തിന് പുറത്തിരിക്കേണ്ടി വരും.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിൽ ഹർദിക് പാണ്ഡ്യക്ക് അവസരം ലഭിച്ചിരുന്നില്ല. മറ്റൊരു ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറയും പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായിരുന്നു. ബുംറയും ഇംഗ്ലണ്ടിൽ തന്നെയാണ് ചികിത്സ തേടുന്നത്.

Previous articleഎഫ് സി ഗോവയെ സമനിലയിൽ പിടിച്ച് റിയൽ കാശ്മീർ
Next articleലക്ഷദ്വീപ് സ്‌കൂൾ കായികമേളക്ക് വർണാഭമായ തുടക്കം