അപരാജിത കുതിപ്പിൽ എഫ്സി ഗോവ; കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി

Nihal Basheer

Screenshot 20231203 221059 X
Download the Fanport app now!
Appstore Badge
Google Play Badge 1

ഐഎസ്എൽ ഇന്ന് നടന്ന മത്സരത്തിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്ന് എഫ്സി ഗോവ. റൗളിൻ ബോർജസ് നേടിയ ഏക ഗോളിന്റെ ബലത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കുകയായിരുന്നു ആതിഥേയർ. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തിരിക്കുകയാണ് ഗോവ. ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.
20231203 221202
എട്ടാം മിനിറ്റിൽ തന്നെ പെപ്രക്ക് ലഭിച്ച മികച്ചൊരു അവസരം പോസിറ്റിനിരുമി കടന്ന് പോയി. മൈതാന മധ്യത്തിൽ നിന്നും ഒറ്റക്ക് കുതിച്ച് ബോക്സിലെത്തി താരം തൊടുത്ത ഷോട്ട് കീപ്പറേ കീഴടക്കി എങ്കിലും ലക്ഷ്യം കണ്ടില്ല. ബോക്സിനുള്ളിൽ നിന്നും നോവ സദോയിയുടെ ശ്രമം കീപ്പർ സച്ചിൻ സുരേഷ് തടഞ്ഞു. ജിങ്കന്റെ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ബോറിസിന് ലഭിച്ച അവസരം തടഞ്ഞു മിലോസ് ടീമിന്റെ രക്ഷകനായി. 46ആം മിനിറ്റിൽ ഗോവ മത്സരത്തിലെ ഏക ഗോൾ നേടി. വലത് വിങ്ങിൽ നിന്നും വിക്ടർ റോഡ്രിഗ്വസിന്റെ ഫ്രീകിക്ക് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ബോർജസ് വലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ തുടർന്നു. ഒറ്റക്ക് മുന്നേറി ഏയ്മൻ തൊടുത്ത ഷോട്ട് കീപ്പർ തടുത്തു. ദിമിത്രിയോസിന്റെ ഫ്രീക്കിക് കീപ്പറുടെ കൈകളിൽ അവസാനിച്ചു. പിന്നീടും കാര്യമായ അവസരങ്ങൾ തുറന്നെടുക്കാൻ സാധിക്കാതെ പോയതോടെ ബ്ലാസ്റ്റേഴ്‌സ് സീസണിലെ രണ്ടാം തോൽവി വഴങ്ങി.