ഫൽഗുനി സിങ് മോഹൻ ബഗാനിലേക്ക്

Img 20210611 131307
- Advertisement -

ട്രാവുവിന്റെ യുവ മിഡ്ഫീൽഡർ ഫൽഗുനി സിങ് ഐ എസ് എല്ലിലേക്ക് എത്തുന്നു. ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാനാണ് താരത്തെ സൈൻ ചെയ്യാൻ ഒരുങ്ങുന്നത്. ഫൽഗുനി സിങ്ങിനെ രണ്ടു വർഷത്തെ കരാറിലാകും മോഹൻ ബഗാൻ സൈൻ ചെയ്യുന്നത്. 26കാരനായ താരം അവസാന സീസണിൽ ട്രാവുവിനു വേണ്ടി ഐ ലീഗിൽ ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

2018 മുതൽ ഫൽഗുനി സിങ് ട്രാവുവിനൊപ്പം ഉണ്ട്. താരം NISA മണിപ്പൂർ ക്ലബിലൂടെ വളർന്നു വന്ന താരമാണ്. ഡിഫൻസീവ് മിഡ്ഫീൽഡറാണെങ്കിലും ഗോൾ നേടാനും തനിക്ക് കഴിയും എന്ന് കഴിഞ്ഞ ഐ ലീഗ് സീസണിൽ ഫൽഗുനി തെളിയിച്ചിരുന്നു. ഈ കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ഏറ്റവും മികച്ച മധ്യനിര താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഫൽഗുനി ആയിരുന്നു.

Advertisement