ജിറൂദും എമ്പപ്പെയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പോഗ്ബ

Mbappe Giroud France
- Advertisement -

ഫ്രാൻസ് താരങ്ങളായ ഒലീവിയേ ജിറൂദും എമ്പപ്പെയും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് ഫ്രാൻസ് താരം പോൾ പോഗ്ബ. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ തനിക്ക് ഫ്രാൻസ് താരങ്ങൾ പാസ് ചെയ്യുന്നില്ലെന്നു പരാതി ജിറൂദ് ഉന്നയിച്ചിരുന്നു. തുടർന്നാണ് പ്രതികരണവുമായി പോഗ്ബ രംഗത്തെത്തിയത്.

ഇരു താരങ്ങളും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും ഫ്രാൻസ് ക്യാമ്പിൽ എല്ലാവരും സന്തോഷവാന്മാർ ആണെന്നും പോഗ്ബ പറഞ്ഞു. എമ്പപ്പെ വളരെ മികച്ച താരമാണെന്നും ടീമിന് വേണ്ടി കളിക്കുന്ന താരമാണെന്നും പോഗ്ബ കൂട്ടിച്ചേർത്തു. കൂടാതെ ഏറെ കാലത്തെ ഇടവേളക്ക് ശേഷം ടീമിൽ എത്തിയ ബെൻസേമയുടെ സേവനം ഫ്രാൻസിനെ കൂടുതൽ ശക്തമാക്കുമെന്നും പോഗ്ബ പറഞ്ഞു.

Advertisement