പോർച്ചുഗൽ ആരാധകർക്ക് മികച്ച പ്രകടനം തന്നെ ടീമിൽ നിന്ന് പ്രതീക്ഷിക്കാം” – റൊണാൾഡോ

20210610 121443
- Advertisement -

യൂറോ കപ്പിന് ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2004ൽ ആദ്യ യൂറോ കപ്പ് കളിക്കുമ്പോൾ ഉള്ള പ്രചോദനത്തിനും മേലെയാണ് ഈ യൂറോ കപ്പിന് ഇറങ്ങുമ്പോഴുള്ള പ്രചോദനം എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. തന്റെ ടീമിൽ നിന്ന് ആരാധകർക്ക് മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം എന്നും ടീം പൂർണ്ണ സജ്ജരാണ് എന്നും റൊണാൾഡോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ചാം യൂറോ കപ്പാണിത്. ഒരു കിരീടം നേടി എങ്കിലും ഒരിക്കൽ കൂടെ യൂറോ ഉയർത്താനാണ് പോർച്ചുഗൽ ആഗ്രഹിക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ താൻ സന്തോഷവാനാണ്. ടീമംഗങ്ങൾക്കും പരിശീലകർക്കും ഒപ് പ്രവർത്തിക്കുകയാണെന്നും ഹംഗറി എതിരെ വിജയിച്ച് ടൂർണമെന്റ് തുടങ്ങേണ്ടതുണ്ട് എന്നും റൊണാൾഡോ പറഞ്ഞു. ഹംഗറിയെ കൂടാതെ ജർമ്മനി ഫ്രാൻസ് എന്നിവരും പോർച്ചുഗലിന്റെ ഗ്രൂപ്പിലുണ്ട്.

Advertisement