ഫകുണ്ടോയ്ക്കും ജസ്സലിനും പരിക്ക്

Img 20210116 020112
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഇന്നലെ വിജയം കൈവിട്ടത് മാത്രമല്ല സങ്കടം. അതിനൊപ്പം പരിക്കും കേരള ബ്ലാസ്റ്റേഴ്സിന് പ്രശ്നമായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന മൂന്ന് താരങ്ങളാണ് ഇന്നലെ പരിക്കേറ്റ് കളം വിട്ടത്. ഇതിൽ ഫകുണ്ടോയുടെയും ജസ്സലിന്റെയും പരിക്ക് ആകും പ്രധാന പ്രശ്നം. രണ്ടു താരങ്ങൾക്കും മസിൽ ഇഞ്ച്വറിയാണ്. അതുകൊണ്ട് തന്നെ രണ്ടു പേരും അടുത്ത മത്സരത്തിൽ കളിക്കുന്നത് സംശയമാണ്.

ഇരുപതാം തീയതി ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതിനു മുമ്പ് ഇരുതാരങ്ങളും പരിക്ക് മാറി എത്തിയില്ല എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയ സമ്മർദത്തിൽ തന്നെ ആയേക്കും. മുട്ടിന് മുറിവേറ്റ ജോർദൻ മറെയുടെ പരിക്ക് സാരമുള്ളതല്ല. താരം അടുത്ത കളിയിൽ എന്തായാലും ടീമിനൊപ്പം ഉണ്ടാകും എന്നാണ് ക്ലബ് സൂചന നൽകുന്നത്.

Previous articleടിം പെയിനിന് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ 369 റണ്‍സിന് ഓള്‍ഔട്ട്
Next articleബ്രൂണോയുടെ സാന്നിദ്ധ്യം പോൾ പോഗ്ബയെ മെച്ചപ്പെടുത്തി എന്ന് സ്കോൾസ്