എലി സാബിയ ജംഷദ്പൂരിൽ തുടരും

Img 20220728 171109

ജംഷദ്പൂർ ഡിഫൻസിലെ അതിശക്തനായ പോരാളി എലി സാബിയ ക്ലബിൽ തുടരും. താരം ജംഷദ്പൂരിൽ ഒരു വർഷത്തേക്ക് കരാർ പുതുക്കിയതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ ലീഗ് ഷീൽഡ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് എലി സബിയ. കഴിഞ്ഞ സീസണിൽ 18 മത്സരങ്ങൾ ജംഷദ്പൂരിനായി കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന നൽകാനും താരത്തിനായി.

ജംഷദ്പൂരിൽ എത്തും മുമ്പ് അവസാന നാലു സീസണിലും ചെന്നൈയിന്റെ പ്രധാന താരമായിരുന്നു സാബിയ. ഇതുവരെ അഞ്ചു സീസണുകളിലായി ഐ എസ് എല്ലിൽ 85 മത്സരങ്ങൾ എലി സാബിയ കളിച്ചിട്ടുണ്ട്. ബ്രസീൽ സ്വദേശിയായ എലി സാബി ബ്രസീലിലും സൗദിയിലും എല്ലാമായി നിരവധി ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.