ഐ എസ് എല്ലിലെ വിദേശ സെന്റർ ബാക്കുകളുടെ എണ്ണം കുറക്കണം എന്ന നിർദേശവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി. ഇന്ത്യയിൽ നല്ല സെന്റർ ബാക്കുകൾ ഇല്ലാത്തത് ചൂണ്ടികാട്ടി ട്വിറ്ററിൽ സംസാരിക്കുകയായിരുന്നു ഷറ്റോരി. കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ടീമും ഇപ്പോൾ സെന്റർ ബാക്കുകൾ ഇല്ലാതെ കഷ്ടപ്പെടുകയാണ്. സെന്റർ ബാക്കുകളെ വളർത്തി കൊണ്ടുവരാൻ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് സ്റ്റിമാച് പറയുന്നത്.
ഒരു ടീമിന് ഒരു വിദേശ സെന്റർ ബാക്ക് എന്ന രീതിയിൽ ഐ എസ് എല്ലിൽ നിയന്ത്രണം കൊണ്ടുവരണം എന്നാണ് ഷറ്റോരി പറയുന്നത്. ഇന്ത്യൻ സെന്റർ ബാക്കുകൾ ഇപ്പോൾ വളരെ കുറവാണ്. എന്നാൽ വിങ്ങിൽ കളിക്കാൻ കുറേ ഇന്ത്യൻ താരങ്ങൾ ഉണ്ട്. വിങ്ങിൽ വിദേശ താരങ്ങൾ കുറവായതു കൊണ്ടാണ് ഇന്ത്യൻ താരങ്ങൾക്ക് അവസരം കിട്ടുന്നത്. അതുപോലെ ഡിഫൻസിലും കൊണ്ടുവരണമെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.