മലിംഗയുടെ ‘യു’ ടേൺ, ലോകകപ്പിന് ശേഷവും കളിക്കും

- Advertisement -

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ശേഷം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ. കഴിഞ്ഞ മാർച്ചിലാണ് 2020 ഒക്ടോബർ – നവംബർ സമയത്ത് ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചത്. എന്നാൽ പുതിയ തീരുമാന പ്രകാരം രണ്ടു വർഷം കൂടി കളിക്കാൻ താൻ തയ്യാറാണെന്ന് മലിംഗ അറിയിച്ചു.

36കാരനായ മലിംഗ നിലവിൽ ടി20യിൽ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. ടി20യിൽ നാല് ഓവർ മാത്രമാണ് ചെയ്യേണ്ടതെന്നും ഒരു ബൗളർ എന്ന നിലയിൽ തനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്നും മലിംഗ പറഞ്ഞു. അടുത്ത ടി20 ലോകകപ്പിൽ താൻ ശ്രീലങ്കയെ നയിക്കുന്ന കാര്യത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് താൻ കാത്തിരിക്കുകയാണെന്നും മലിംഗ പറഞ്ഞു. നിലവിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം കൂടിയാണ് മലിംഗ. 79 മത്സരങ്ങളിൽ നിന്ന് മലിംഗ 106 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Advertisement