ആദ്യ ഇലവനിൽ കാര്യമായി മാറ്റങ്ങൾ വരുത്തില്ല എന്ന് ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഈ സീസണിൽ വലിയ മാറ്റങ്ങൾ താൻ നടത്തിക്കൊണ്ടേ ഇരിക്കുക ഇല്ല എന്ന് ഈൽകോ ഷറ്റോരി. ഒരു ടീം ൽ സ്ഥിരമായി ഒപ്പം കളിക്കുകയും അതിലൂടെ പിച്ചിൽ മികച്ച ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോൾ ആണ് നല്ല ടീമായി മാറുക. ഷറ്റോരി പറഞ്ഞു. ഇന്ന് മുംബൈ സിറ്റിക്ക് എതിരെ വലിയ മാറ്റങ്ങൾ ഇല്ലാതെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക എന്ന സൂചനയും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നൽകി.

സന്ദേശ് ജിങ്കന് പരിക്കായത് കൊണ്ട് ടീമിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അല്ലാതെ ആദ്യ ഇലവനുകളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന കോച്ചല്ല താൻ. ടീമിൽ താരങ്ങൾ മികച്ച പ്രകടനങ്ങൾ നൽകാതിരിക്കുമ്പോൾ മാത്രമേ മാറ്റങ്ങൾ നടത്തുകയുള്ളൂ എന്നും ഷറ്റോരി പറഞ്ഞു. ഈ സീസണിൽ ടി പി രെഹ്നേഷ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ഗോൾ കീപ്പർ എന്നും ഷറ്റോരി പറഞ്ഞു.

Advertisement