“കഴിഞ്ഞ തവണത്തെ കേരള ബ്ലാസ്റ്റേഴ്സ് അല്ല ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ്” – മുംബൈ കോച്ച്

- Advertisement -

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിനെ പഴയ കേരള ബ്ലാസ്റ്റേഴ്സുമായി താരതമ്യം ചെയ്യാൻ ആകില്ല എന്ന് മുംബൈ സിറ്റി പരിശീലകൻ ജോർഗെ കോസ്റ്റ. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ് മുംബൈ സിറ്റി. പുതിയ പരിശീലകനും ഒരുപാട് പുതിയ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിൽ എത്തി. അതുകൊണ്ട് തന്നെ ഇത് തീർത്തും പുതിയ ടീമാണ് ജോർഗെ കോസ്റ്റ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കണ്ടിരുന്നു എന്നും അതിൽ നിന്ന് ടീമിനെ കുറിച്ച് പഠിച്ചിട്ടുണ്ട് എന്നും കോസ്റ്റ പറഞ്ഞു. ആദ്യ മത്സരം അത്ര മികച്ച മത്സരമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കളിയിൽ അത്ഭുതമോ തനിക്ക് അറിയാത്ത പുതിയ കാര്യങ്ങളോ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. പരിശീലകൻ ഷറ്റോരിയെയും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെയും തനിക്ക് അറിയാമെന്നും. അവരുടെ ശൈലി മനസ്സിലാക്കാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement