ബംഗ്ലാദേശിൽ ഗോകുലത്തിന് ഇന്ന് രണ്ടാം അങ്കം

- Advertisement -

ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന പ്രമുഖ ടൂർണമെന്റായ ഷെയ്ക് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഗോകുലം ഇന്ന് തങ്ങളുടെ രണ്ടാം അങ്കത്തിന് ഇറങ്ങും. ഇന്ന് മലേഷ്യൻ ക്ലബായ‌ ടെരെംഗാനു എഫ് സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. ചെന്നൈ സിറ്റിയെ ആദ്യ മത്സരത്തിൽ 5-3ന് പരാജയപ്പെടുത്തിയ ക്ലബായ ടെരംഗാന. മികച്ച ലീഗിൽ കളിക്കുന്നതിനാൽ തന്നെ ടെരെംഗാനയെ പരാജയപ്പെടുത്തുക എളുപ്പമായിരിക്കില്ല എന്ന് ഗോകുലം പരിശീലകൻ വലേര പറഞ്ഞു.

ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സിനെ തകർത്ത ഗോകുലം മികച്ച ആത്മവിശ്വാസത്തിലാണ്. എന്നാൽ ഗോകുലത്തിനായി ആദ്യ കളിയിൽ ഇരട്ട ഗോളുകൾ നേടിയ കിസേക പരിക്കിന്റെ ഭീഷണിയിൽ ആണ് എന്നത് ക്ലബിന് ചെറിയ ആശങ്ക നൽകുന്നുണ്ട്. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം ഫേസ് ബുക്ക് വഴി തത്സമയം കാണാൻ ആകും.

Advertisement