ജെറി ഒഡീഷ വിടില്ല, ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു

1 6i Pdpao2onng5wor04lfw
- Advertisement -

യുവതാരം ജെറി ഒഡീഷയിൽ തുടരും. 24കാരനായ താരം ഒരു ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. നിരവധി ഐ എസ് എൽ ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് താരം ഒഡീഷയിൽ തന്നെ പുതിയ കരാർ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ഒഡീഷയ്ക്ക് വേണ്ടി അഞ്ചു അസിസ്റ്റുകൾ താരം സംഭാവന ചെയ്തിരുന്നു. 17 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും താരം നേടിയിരുന്നു.

അവസാന രണ്ടു സീസണുകളിലായി ഒഡീഷയിൽ 34 മത്സരങ്ങൾ ജെറി കളിച്ചിട്ടുണ്ട്. 10 അസിസ്റ്റും നാലു ഗോളുകളും താരം ഇതുവരെ സംഭാവന ചെയ്തിട്ടുണ്ട്. മുമ്പ് നോർത്ത് ഈസ്റ്റ്, ജംഷദ്പൂർ ക്ലബുകൾക്ക് വേണ്ടിയും ജെറിക് കളിച്ചിട്ടുണ്ട്. ഡി എസ് കെ ശിവജിയൻസിലൂടെ വളർന്നു വന്ന താരമാണ് ജെറി.

Advertisement