എഡു ബേഡിയയെ എഫ് സി ഗോവയിൽ തന്നെ തുടരും

കഴിഞ്ഞ സീസണിൽ അധികം കളിപ്പിച്ചില്ല എങ്കിലും എഡു ബേഡിയയെ ആർക്കും വിട്ടു നൽകാൻ എഫ് സി ഗോവ ഒരുക്കമല്ല. അവർ ഇപ്പോൾ എഡു ബേഡിയക്ക് പുതിയ കരാർ നൽകിയിരിക്കുകയാണ്. 2 വർഷത്തേക്കുള്ള പുതിയ കരാറിലാണ് ബേഡിയ ഒപ്പുവെച്ചത്. എഫ് സി ഗോവ ഔദ്യോഗികമായി ഈ സൈനിംഗ് പ്രഖ്യാപിച്ചു. ഈ കഴിഞ്ഞ സീസണിൽ ആകെ 10 കളികൾ മാത്രമെ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നുള്ളൂ.

ഐ എസ് എല്ലിൽ ഇതുവരെ 51 മത്സരങ്ങൾ കളിച്ച ബേഡിയ 9 ഗോളും 9 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. മുൻ ബാഴ്സലോണ ബി താരമായിരുന്നു എഡ്വാർഡോ ബേദിയ 2017ൽ ആയിരുന്നി എഫ് സി ഗോവയിൽ എത്തിയത്. എഡു ബേഡിയ ബാഴ്സലോണ ബി മധ്യനിരയിൽ നാൽപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏഴു ഗോളുകളും ബാഴ്സലോണ ബിക്കു വേണ്ടി എഡു നേടിയിട്ടുണ്ട്. സ്പാനിഷ് സ്വദേശിയാണ്.

ലാലിഗയിലും ലാലിഗ രണ്ടാം ഡിവിഷനിലുമായി 150ൽ അധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് 27കാരനായ എഡു. ഹെർക്കുലസ്, സറഗോസ എന്നീ ക്ലബുകൾക്കു വേണ്ടിയും കളിച്ചുട്ടുണ്ട്. സ്പാനിഷ് നാഷണൽ ടീമിനെ അണ്ടർ 20, അണ്ടർ 21 എന്നീ ടീമുകൾക്കായി പ്രതിനിധീകരിച്ചുട്ടുണ്ട്

Previous articleജോർജ് ഫ്ലോയിഡിന്റെ ശവസംസ്‌കാരചെലവുകൾ ഏറ്റെടുത്ത് ഫ്ലോയിഡ് മെയ്വെദർ
Next articleഉമിനീര്‍ പ്രയോഗം, അന്തിമ തീരുമാനം ബുധനാഴ്ചത്തെ ഐസിസി മീറ്റിംഗില്‍