ജോർജ് ഫ്ലോയിഡിന്റെ ശവസംസ്‌കാരചെലവുകൾ ഏറ്റെടുത്ത് ഫ്ലോയിഡ് മെയ്വെദർ

- Advertisement -

അമേരിക്കയിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്റെ ശവസംസ്‌കാരചെലവുകൾ ഏറ്റെടുത്തു ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ജേതാവ് ആയിരുന്ന ഫ്ലോയിഡ് മെയ്വെദർ. ജോർജ് ഫ്ലോയിഡിന്റെ കുടുംബം സഹാസം സ്വീകരിക്കാൻ തയ്യാറായതോടെ ശവസംസ്‌കാരചടങ്ങുകൾക്ക് ആവശ്യമായ 88,500 ഡോളർ ആണ് ബോക്‌സിങ് ഇതിഹാസം സംഭാവന ആയി നൽകിയത്.

ജൂൺ 9 തിനു ജന്മസ്ഥലം ആയ ഹൂസ്റ്റണിൽ ആയിരിക്കും ജോർജ്ജ് ഫ്ലോയിഡിന്റെ ശവസംസ്‌കാരം നടക്കുക. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരങ്ങളിൽ ഒരാൾ ആണ് ബോക്സിങ് ഇതിഹാസം ആയ മെയ്വെദർ. 2015 ൽ 1960 കളിൽ ആഫ്രിക്കൻ അമേരിക്കൻ ജനങ്ങൾ അനുഭവിക്കുന്ന സമാനമായ വംശീയ അധിക്ഷേപങ്ങൾ ഇന്നും നിലനിൽക്കുന്നു എന്നു പറഞ്ഞ മെയ്വെദറിന്റെ പരാമർശം അന്ന് വിവാദം ആയിരുന്നു. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം ഇന്ന് മെയ്വെദറിന്റെ പരാമർശം എത്രത്തോളം ശരിയെന്നു തെളിയിക്കുക ആണ് വീണ്ടും.

Advertisement