ഈസ്റ്റ് ബംഗാൾ ഗോവയിൽ നടന്ന അവരുടെ പ്രീസീസൺ മത്സരത്തിൽ ഒരു മികച്ച വിജയം കൂടെ സ്വന്തമാക്കി. ഇന്ന് സലഗോക്കർ ഗോവയെ നേരിട്ട ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ 6ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ഈസ്റ്റ് ബംഗാൾ ലീഡ് നേടിയത്. അമിർ ദെർവിസെവിച് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 65ആം മിനുട്ടിൽ സൗരവ് ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഇരട്ടിയാക്കിയത്. മികച്ച ഒരു സോളോ റണിനു ശേഷമായിരുന്നു താരത്തിന്റെ ഫിനിഷ്. കഴിഞ്ഞ മത്സരത്തുൽ ഈസ്റ്റ് ബംഗാൾ വാസ്കോയെയും പരാജയപ്പെടുത്തിയിരുന്നു. ഇനി ഈസ് ബംഗാൾ ക്വാരന്റൈനിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.