അവസാന പ്രതീക്ഷയുമായി ഈസ്റ്റ് ബംഗാൾ ഇന്ന് ഹൈദരബാദിനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. പത്താം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് ഇനി മുഴുവൻ മത്സരങ്ങളും വിജയിച്ചാലെ പ്ലേ ഓഫ് പ്രതീക്ഷയുള്ളൂ. ഇന്ന് പരാജയപ്പെട്ടാൽ ഇതോടെ ഈസ്റ്റ് ബംഗാളിന്റെയും പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും. മറുവശത്തുള്ള ഹൈദരബാദ് ഇപ്പോൾ നാലാം സ്ഥാനത്താണ് ഉള്ളത്.

വിജയിച്ച് ഇന്ന് മൂന്നാം സ്ഥാനത്ത് എത്താൻ ആകും ഹൈദരബാദ് ശ്രമിക്കുക. ഹൈദരബാദിൽ കരാർ പുതിക്കിയ പരിശീലകൻ മനോലോ വിജയത്തോടെ കരാർ നേട്ടം ആഘോഷിക്കാൻ ആകും ശ്രമിക്കുന്നത്‌. അവസാന എട്ടു മത്സരങ്ങളായി പരാജയം അറിയാത്ത ടീമാണ് ഹൈദരബാദ്. എന്നാൽ മത്സരങ്ങൾ വിജയിക്കാൻ ആവാത്തതാണ് ഹൈദരബാദിന്റെ പ്രശ്നം. ഈ അപരാജിത കുതിപ്പിൽ ആകെ മൂന്ന് വിജയങ്ങൾ മാത്രമെ ഹൈദരബാദിനുള്ളത്.