ഈസ്റ്റ് ബംഗാളിനോടും തോറ്റ് ഹൈദരാബാദ്

Newsroom

ഹൈദരാബാദ് ഐ എസ് എല്ലിലെ അവരുടെ ദയനീയ പ്രകടനം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ അവർ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇന്ന് മത്സരം ആരംഭിച്ച് പതിനൊന്നാം മിനുട്ടിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നിൽ എത്തി. ക്ലൈറ്റൻ സിൽവയിലൂടെ ആണ് ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തത്.

ഈസ്റ്റ് ബംഗാൾ 24 02 17 22 10 51 510

ആ ഗോളിന് മറുപടി പറയാൻ ഹൈദരാബാദ് എഫ് സിക്ക് ആയില്ല. മത്സരത്തിൽ അവസാനം ഹൈദരാബാദ് താരങ്ങൾ ആയ അലക്സ് സജിയും ജാവോ വിക്റ്ററും ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടു. ഹൈദരാബാദിന് 15 മത്സരങ്ങളിൽ നിന്ന് ഉള്ള 11ആം പരാജയമാണിത്. ലീഗിൽ ഒരു മത്സരം പോലും അവർ വിജയിച്ചില്ല. ലീഗിൽ അവസാന സ്ഥാനത്താണ് അവർ. ഈസ്റ്റ് ബംഗാൾ 15 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് മുന്നേറി.