കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, ദിമിത്രസിന് പരിക്ക്, മൂന്ന് മാസത്തോളം പുറത്ത്!!?

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക നൽകുന്ന വാർത്തയാണ് വരുന്നത്. അവരുടെ പ്രധാന സ്ട്രൈക്കർ ആയ ദിമിത്രസ് ദയമന്തകോസിന് പരിക്കേറ്റതായി പ്രമുഖ മാധ്യമം ആയ മനോരമ റിപ്പോർട്ട് ചെയ്യുന്നു. ദിമിക്ക് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട് ഇതാണ് ദിമി ഡ്യൂറണ്ട് കപ്പിൽ കളിക്കാത്തതിന് കാരണം എന്നും പറയുന്നു.

ദിമി 23 03 23 12 49 16 594

യു എ ഇയിലേക്ക് പ്രീസീസൺ ടൂർ പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ദിമി ഉണ്ടാകില്ല. നേരത്തെ പരിക്ക് കാരണം പുതിയ സൈനിംഗ് ജോഷുവ സൊറ്റൊരിയോയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. ദിമി കൂടെ പുറത്താവുക ആണെങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ ക്ഷീണമാകും. കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമി. കേരള ബ്ലാസ്റ്റേഴ്സ് ദിമിയുടെ പരിക്കിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ കളിച്ച ദിമി 10 ഗോളുകൾ നേടുകയും 3 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു. ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്‌.