ദിമി പ്ലേ ഓഫിൽ കളിക്കുന്നത് സംശയമാണ് എന്ന് ഇവാൻ

Newsroom

Picsart 24 04 10 19 55 38 507
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദയമന്റകോസ് പ്ലേ ഓഫിൽ കളിക്കുന്നത് സംശയമാണ് എന്ന് പരിശീലകൻ ഇവാൻ വുകനാനോവിച്. പരിക്കേറ്റ ദിമി ഇപ്പോഴും പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്ന് ഇവാൻ പറഞ്ഞു. വെള്ളിയാഴ്ച ഹൈദരാബാദിന് എതിരെ നടക്കുന്ന മത്സരത്തിൽ ദിമി കളിക്കില്ല എന്നും ഇവാൻ പറഞ്ഞു.

ദിമി 24 03 30 20 01 37 005

ദിമി അടുത്ത ആഴ്ച ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്നാണ് പ്രതീക്ഷ‌. എന്നാൽ കൂടെ പ്ലേ ഓഫിൽ കളിക്കുന്നത് സംശയമാണ്. കോച്ച് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ ആയിരുന്നു ദിമിക്ക് പരിക്കേറ്റത്. അന്ന് മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ദിമിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സബ് ചെയ്തിരുന്നു. നോർത്ത് ഈസ്റ്റിന് എതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

ലൂണയും ദിമിയും പ്ലേ ഓഫിന് തിരികെയെത്തും എന്നു തന്നെയാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത് .ഇരുവരും ഒരുമിക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരത്തിൽ പ്രതീക്ഷകൾ ഉണ്ടാകും. ദിമി ലീഗിൽ ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുണ്ട്.