കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമി ഈസ്റ്റ് ബംഗാളിന്റെ ഓഫർ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

Newsroom

Picsart 24 02 25 18 25 47 997
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന സ്ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ സ്വന്തമാക്കാനുള്ള ഈസ്റ്റ് ബംഗാൾ ശ്രമം വിജയിക്കുന്നതായി റിപ്പോർട്ടുകൾ. നേരത്തെ ഈസ്റ്റ് ബംഗാൾ നൽകിയ ഓഫർ ദിമി നിരസിച്ചിരുന്നു. ഇപ്പോൾ അതിനേക്കാൾ വലിയ ഒരു വമ്പൻ ഓഫർ ദിമിക്ക് മുന്നിൽ ഈസ്റ്റ് ബംഗാൾ വെച്ചതായും അത് ദിമി അംഗീകരിച്ചതായും റിപ്പോർട്ടുകൾ വരുന്നു. ദിമി ഇതുവരെ കരാർ ഒപ്പുവെച്ചിട്ടില്ല‌. പക്ഷെ താരം ഈസ്റ്റ് ബംഗാളിലേക്ക് തന്നെ പോകും എന്നാണ് ഇപ്പോൾ സൂചനകൾ.

ദിമി 23 10 21 20 46 24 287

ഈ സീസൺ അവസാനം വരെയാണ് ദിമിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉള്ളത്. താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സും ശ്രമിക്കുന്നുണ്ട്. എന്നാൽ ചർച്ചകൾ ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഈ സീസൺ ഐ എസ് എല്ലിൽ 12 ഗോളുകൾ അടിച്ച് ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആണ് ദിമി.

ഒപ്പം 3 അസിസ്റ്റും ദിമി നൽകിയിട്ടുണ്ട്. ലീഗിൽ ഇതുവരെ രണ്ട് സീസണുകളിലായി 22 ഗോളും ആറ് അസിസ്റ്റും ദിമി സംഭാവന ചെയ്തു.

ഗ്രീക്ക് താരമായ ദിമിത്രിയോ ദിയമന്തകോസ് ഹാജ്ദുക് സ്പ്ലിറ്റിൽ നിന്ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്‌. ദിമി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം തുടർന്നില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ തിരിച്ചടിയാകും. മുംബൈ സിറ്റിയും ഇപ്പോൾ ദിമിയെ തേടി രംഗത്തുണ്ട്.