ലൂണയും ദിമിയും പ്ലേ ഓഫിനായി ഒഡീഷയിലേക്ക്!! കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ

Newsroom

ലൂണയും ദിമിയും ഒഡീഷക്കെതിരെ കളിക്കാൻ സാധ്യതയേറുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളായ അഡ്രിയാൻ ലൂണയും ദിമിത്രിസ് ദിയമന്റകോസും ഒഡീഷിക്ക് എതിരായ പ്ലേ ഓഫ് മത്സരത്തിൽ കളിക്കുമെന്ന് സൂചന തരുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഇന്ന് ഒഡീഷയിലേക്ക് പ്ലേ ഓഫ് മത്സരത്തിനായി യാത്ര കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ഇരുവരും ഉണ്ട്.

ലൂണ 24 04 17 19 03 08 500
ലൂണയും ദിമിയും ആരാധകർക്ക് ഒപ്പം

പരിക്ക് കാരണം ഇരുവരും കളിക്കുന്ന കാര്യം സംശയമാണെന്ന് നേരത്തെ പരിശീലകൻ ഇവാം വുകമാനോവിച് പറഞ്ഞിരുന്നു. എന്നാൽ ഇരുവരും ടീമിനൊപ്പം യാത്ര ചെയ്തത് ഇരുവരും ഫിറ്റ്നസ് വീണ്ടെടുത്തു എന്നതിന്റെ സൂചനയാണ്. പരിക്ക് കാരണം ലീഗിലെ അവസാന രണ്ട് മത്സരങ്ങൾ ദിമിക്ക് നഷ്ടമായിരുന്നു. ദിമിയുടെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്ക് ദുർബലപ്പെട്ടിരുന്നു. ലൂണ ആകട്ടെ കഴിഞ്ഞ ഡിസംബർ മുതൽ കേരള ബ്ലാസ്റ്റേഴ്സിനായി പരിക്ക് കാരണം കളിച്ചിട്ടില്ല.

ഇരുവരും പ്ലേഓഫിലേക്ക് തിരിച്ചു എത്തുന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകും. പത്തൊമ്പതാം തീയതിയാണ് ഐഎസ്എൽ പ്ലേ ഓഫ് മത്സരം നടക്കുന്നത്. ഒഡീഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മുട്ടുന്നത്. ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഫിനിഷ് ചെയ്തതിനാൽ ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്. ഈ മത്സരം വിജയിക്കുന്നവർ സ്വ്മി ഫൈനലിലേക്ക് മുന്നേറും