ദിമി കേരള ബ്ലാസ്റ്റേഴ്സിനായി പ്ലേ ഓഫ് കളിക്കാൻ സാധ്യത കുറവാണെന്ന് ഇവാൻ

Newsroom

Picsart 24 02 25 18 25 47 997
Download the Fanport app now!
Appstore Badge
Google Play Badge 1

പ്ലേ ഓഫിൽ സ്ട്രൈക്കർ ദിമിത്രിയോ ദിയമന്റകോസ് കളിക്കുന്നത് സംശയമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് ഒഡീഷയ്ക്ക് എതിരായ പ്ലേ ഓഫിന് മുന്നേ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവാൻ. ദിമി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിമൊപ്പം ഒഡീഷയിലേക്ക് യാത്ര ചെയ്തിട്ടുണ്ട് എങ്കിലും ദിമിയുടെ കാര്യത്തിൽ ഇപ്പോഴും 100% ഉറപ്പില്ല എന്ന് ഇവാം പറഞ്ഞു.

ദിമി 24 03 30 21 02 53 094

അവസാന രണ്ടാഴ്ചയായി ദിമി പരിശീലനം നടത്തിയിട്ടില്ല എന്നും അതുകൊണ്ടുതന്നെ കളിപ്പിക്കുന്നത് റിസ്ക് ആയിരിക്കും എന്നും ഇവാൻ പറഞ്ഞു. പ്ലേ ഓഫ് വലിയ പ്രധാനമുള്ള മത്സരമാണ്‌. ഇത്തരം പ്രാധാന്യമുള്ള മത്സരത്തിൽ 100% ഫിറ്റല്ലാത്ത കളിക്കാർ ഇറക്കുന്നത് ശരിയല്ല എന്നും എല്ലാവരും 100% ഫിറ്റ് ആയിരിക്കണം എന്നും വുകമാനോവിച് പറഞ്ഞു. ഇന്ന് ഒരു പരിശീലന സെക്ഷൻ കൂടെയുണ്ട് എന്നും അത് കൂടെ കഴിഞ്ഞശേഷം ദിമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും എന്നും ഇവാൻ പറഞ്ഞു.

ദിമിയുടെ കാര്യം സംശയമാണ് എങ്കിലും ലൂണ
നാളെ കളിക്കുമെന്ന് ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അസുഖം കാരണം പ്രബീറും സസ്പെൻഷൻ കാരണം പ്രബീർ ദാസും നാളെ കളിക്കില്ല