ദിമിത്രിയോസ് ഒരു സ്കോറിംഗ് മെഷീൻ ആണ് എന്ന് ഇവാൻ വുകമാനോവിച്

Newsroom

Updated on:

ദിമിത്രിയോസ് ദിയമന്റകോസ് ഒരു സ്കോറിംഗ് മെഷീൻ ആണ് എന്ന് ഇവാൻ വുകമാനോവിച്. ഇന്നലെ എഫ് സി ഗോവയ്ക്ക് എതിരെ ദിമി ഇരട്ട ഗോളുകൾ നേടിയിരുന്നു. അതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഇവാൻ. ദിമി ഒരു സ്കോറിങ് മെഷീൻ ആണ്. അദ്ദേഹത്തിന് പകുതി അവസരം കിട്ടിയാൽ മതി ഗോളായി മാറും. ഇവാൻ പറഞ്ഞു.

ദിമി 24 02 25 21 59 10 872

ആരു പ്രതീക്ഷിക്കാത്ത അവസരങ്ങളിൽ നിന്ന് ഗോൾ സൃഷ്ടിക്കാൻ ദിമിക്ക് ആകും. ദിമി അത്രയ്ക്ക് ഡേഞ്ചറസ് ആയ താരമാണ്. ഇതുപോലൊരു താരം ഐ എസ് എല്ലിൽ ഉണ്ടോ എന്നത് സംശയമാണ് എന്നും ഇവാൻ പറഞ്ഞു. ദിമിക്ക് ഒരു സ്ട്രൈക്കർക്ക് വേണ്ട കില്ലർ ഇൻസ്റ്റിങ്ക്റ്റ് ഉണ്ട്. പരിശീലന സമയത്ത് പോലും ഗോളടിക്കാൻ കഴിഞ്ഞില്ല എങ്കിൽ അദ്ദേഹം രോഷാകുലനായിരിക്കും. അത് ഒരു സ്ട്രൈക്കറുടെ ഗുണം കാണിക്കുന്നു. ഇവാൻ പറഞ്ഞു.

ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ ദിമി ഈ ഐ എസ് എൽ സീസണിൽ 10 ഗോളുകളിൽ എത്തി.