ഇന്ത്യൻ ഐതിഹാസിക താരം എംഎസ് ധോണി വീണ്ടും ഐപിഎല്ലിൽ ഒരു ഐതിഹാസിക പ്രകടനം കാഴ്ചവച്ചു. ഇന്ന് ലഖ്നൗവിന് എതിരെ അവസാന ഓവറുകളിൽ ഇറങ്ങി കൂറ്റനടികളാണ് ധോണി നടത്തിയത്. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ അവസാനിപ്പിച്ച സ്ഥലത്ത് നിന്നായിരുന്നു ധോണി ഇന്ന് തുടങ്ങിയത് ഇന്ന് 9 ബോളുകൾ മാത്രം ബാറ്ററി ചെയ്ത ധോണി 28 റൺസുമായി പുറത്താകാതെ നിന്നു.
രണ്ട് സിക്സും മൂന്ന് ഫോറുകളും ധോണിയുടെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. ധോണിയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ 172 എന്ന മാന്യമായ സ്കോർ ഉയർത്താൻ ചെന്നൈ സൂപ്പർ കിങ്സിനായി. ധോണി ഇന്ന് അവസാന ഓവറിൽ 19 റൺസ് ആണ് അടിച്ചുകൂട്ടിയത്. ഈ സിസണിൽ ആകെ അഞ്ച് ഇന്നിംഗ്സുകൾ കളിച്ച ധോണി 8 സിക്സുകൾ അടിച്ചിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ 4 പന്തിൽ നിന്ന് ധോണി 20 റൺസ് അടിച്ചിരുന്നു. അന്ന് ധോണി ഹാർദികിനെ ഹാട്രിക്ക് സിക്സ് അടിച്ചിരുന്നു.
ധോണി 20ആം ഓവറിൽ ഇതുവരെ 313 പന്തുകൾ ആണ് ഐ പി എൽ കരിയറിൽ നേരിട്ടത്. 772 റൺസ് ഈ പന്തുകളിൽ നിന്ന് ധോണി അടിച്ചു. 246 അണ് ധോണിയുടെ 20ആം ഓവറിലെ സ്ട്രൈക്ക് റേറ്റ്. 65 സിക്സുകൾ ധോണി 20ആം ഓവറിൽ അടിച്ചു. ഇതും ഒരു റെക്കോർഡ് ആണ്.