ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ ജംഷദ്പൂർ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 30ആം മിനുട്ടിൽ പിയുഷ് തകൂരിയിലൂടെയാണ് ജംഷദ്പൂർ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ സൊറൊകൈബാം ജംഷദ്പൂരിന്റെ ലീഡ് ഇരട്ടിയാക്കി. പിന്നീട് പിയുഷ് തകൂരിയിലൂടെ മൂന്നാം ഗോളും നേടി. രണ്ട് ഗോൾ നേടിയ പിയുഷ് ആണ് കളിയിലെ താരമായത്.