ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഹൈദരബാദിന് വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഹൈദരാബാദ് എഫ് സിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ റിയയൻസ് യങ് ചാമ്പ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരബാദ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഹൈദരബാദിന്റെ വിജയം. ആദ്യ പകുതിയിൽ റസിബുൾ മിസ്ട്രിയുടെ പെനാൾട്ടിയിൽ നിന്നായിരുന്നു കളിയിൽ ആദ്യ ഗോൾ. ഈ ഗോൾ റിലയൻസിന് ആദ്യ പകുതി 1-0ന് അവസാനിപ്പിക്കാൻ സഹായകമായി.

രണ്ടാം പകുതിയിൽ ഹൈദരബാദ് തിരിച്ചടിച്ചു. 63ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഹൈദരാബാദ് സമനില പിടിച്ചത്. പിന്നീട് 65ആം മിനുട്ടിൽ ബിഷ്ണുവിലൂടെ ഹൈദരബാദ് ലീഡും എടുത്തു. ഹൈദരബാദിന്റെ ലീഗിൽ ആദ്യ ജയമാണിത്. മലയാളി താരങ്ങളായ അഭിജിത്, റാഫി, റബീഹ് എന്നിവർ ഇന്ന് ഹൈദരബാദിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.