ഡെറിക് പെരേരയുടെ കീഴിൽ എഫ് സി ഗോവയ്ക്ക് ആദ്യ വിജയം

എഫ് സി ഗോവയ്ക്ക് അങ്ങനെ അവസാനം വിജയം. പുതിയ പരിശീലകൻ ഡെറിക് പെരേരയ്ക്ക് കീഴിലെ ആദ്യ വിജയമാണ് ഗോവ ഇന്ന് സ്വന്തമാക്കിയത്. ഇന്ന് ചെന്നൈയിനെ നേരിട്ട എഫ് സി ഗോവ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയുടെ അവസാനം 82ആം മിനുട്ടിൽ ഓർടിസ് ആണ് ഗോവയ്ക്ക് വിജയ ഗോൾ നൽകിയത്. ഒരു ഗംഭീര ലോങ് റേഞ്ചറിലൂടെ ആയിരുന്നു ഓർടിസിന്റെ ഫിനിഷ്.

ഈ വിജയത്തോടെ എഫ് സി ഗോവ 12 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ചെന്നൈയിൻ 14 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു.