ചെസ്റ്റർഫീൽഡ് വല നിറച്ച് എഫ്.എ കപ്പിൽ ചെൽസിക്ക് ജയം

ചെസ്റ്റർഫീൽഡിന്റെ വല നിറച്ച് എഫ്.എ കപ്പിൽ ജയം സ്വന്തമാക്കി ചെൽസി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസി എഫ്.എ കപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയത്. പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകിയാണ് ചെൽസി ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. ചെൽസിക്ക് വേണ്ടി ടിമോ വെർണർ ആണ് ഗോളടി തുടങ്ങിയത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഹഡ്സൺ ഒഡോയ്, റൊമേലു ലുകാകു, ക്രിസ്റ്റൻസൺ എന്നിവരുടെ ഗോളിൽ ചെൽസി 4-0ന് മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഹക്കിം സീയെച്ച് ചെൽസി ഗോൾ പട്ടിക പൂർത്തിയാക്കി. മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ അസന്റെയിലൂടെ ചെസ്റ്റർഫീൽഡ് ആശ്വാസ ഗോൾ നേടുകയും ചെയ്തു.