ഡെറിക് പെരേരയുടെ കീഴിൽ ഇന്ന് ആദ്യമായി എഫ് സി ഗോവ ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെള്ളിയാഴ്ച ഗോവയിലെ വാസ്കോയിലെ തിലക് മൈതാനിയിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ ഒഡീഷ എഫ്സി എഫ്സി ഗോവയുമായി കൊമ്പുകോർക്കും. ജുവാൻ ഫെറാൻഡോ പോയതിനുശേഷം പുതിയ പരിശീലകനായി ചുമതലയേറ്റ ഡെറിക് പെരേരയുടെ കീഴിൽ എഫ്‌സി ഗോവയുടെ ആദ്യ മത്സരമാണിത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി ഗോവൻ ടീം സ്ഥിരത കൈവരിക്കാൻ തുടങ്ങി വരികയായിരുന്നു. മാനേജർ മാറ്റത്തെ ടീം എങ്ങനെ നേരിടുന്നു എന്നത് കണ്ടറിയണം. ലീഗ് ടേബിളിൽ ഇപ്പോഴും താഴെ ആണ് ഗോവ ഉള്ളത്.

സീസണിലെ ഗംഭീര തുടക്കം നിലനിർത്താൻ ഒഡീസ്ഗക്ക് ആയിട്ടില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്ന് തോൽവികളും രണ്ട് വിജയങ്ങളുമായി ക്ലബ് സ്ഥിരത ഇല്ലാതെ നിൽക്കുക ആണ് ഇപ്പോൾ. ജംഷഡ്പൂർ എഫ്‌സിക്കെതിരെ (0-4), ചെന്നൈയിൻ എഫ്‌സിക്കെതിരെ (2-1) എന്നിങ്ങനെ തുടർച്ചയായ രണ്ട് തോൽവികളോടെയാണ് ഒഡീഷ ഈ മത്സരത്തിന് എത്തുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം.