ഐ.എസ്.എല്ലിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സിന്റെ ദീപേന്ദ്ര നേഗിയുടെ ഗോൾ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.എസ്.എല്ലിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം ദീപേന്ദ്ര നേഗിയുടെ ഗോൾ തിരഞ്ഞെടുത്തു. ഡൽഹി ഡൈനാമോസിനെതിരെ നേടിയ സമനില ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുത്തത്. മൊത്തം വോട്ടിന്റെ 92.1 ശതമാനം വോട്ട് നേടിയാണ് നേഗി വിജയിയായത്.  രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചിൽ തന്നെയാണ് നേഗി ഗോൾ നേടിയത്. ഈ മത്സരം ഐ.എസ്.എല്ലിൽ നേഗിയുടെ അരങ്ങേറ്റം കൂടിയായിരുന്നു. ജാക്കിചാന്ദ്‌ സിംഗിന്റെ കോർണറിൽ നിന്നായിരുന്നു നേഗിയുടെ ഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ മത്സരം ജയിപ്പിച്ച ഇയാൻ ഹ്യൂമിന്റെ ഗോൾ ഒരുക്കിയതും നേഗി ആയിരുന്നു. ഡൽഹി പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ നേഗിയെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടി കൊടുത്തത്. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് ആയും നേഗി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എഫ്.സി ഗോവയുടെ ഫെറാൻ കോറോമിനാസ്, ബെംഗളൂരു എഫ്.സിയുടെ സുനിൽ ഛേത്രി, പൂനെ സിറ്റിയുടെ എമിലാനോ അൽഫാറോ, ബെംഗളൂരു എഫ്.സിയുടെ തന്നെ ജുവാനൻ എന്നിവരായിരുന്നു പട്ടികയിൽ ഇടം നേടിയിരുന്ന മറ്റു കളിക്കാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial