പൃഥ്വി ഷായെ ഉള്‍പ്പെടുത്തി മുംബൈയുടെ വിജയ് ഹസാരെ ടീം

- Advertisement -

ഇന്ത്യന്‍ യുവ നായകന്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തി മുംബൈ 2018 സീസണിലെ വിജയ് ഹസാരെ ട്രോഫിയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു. മുംബൈ രഞ്ജി ടീമിലെ സ്ഥിരം സാന്നിധ്യമായ പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതമൊന്നും തന്നെയില്ല. ഫെബ്രുവരി 3നു ഇന്ത്യ ഓസ്ട്രേലിയയെ യൂത്ത് ലോകകപ്പ് ഫൈനലില്‍ നേരിടുകയാണ്. മുംബൈയുടെ ആദ്യ മത്സരം ഫെബ്രുവരി 5നു മധ്യ പ്രദേശുമായാണ്. ഫെബ്രുവരി 6നു ഗുജറാത്താണ് മുംബൈയുടെ രണ്ടാമത്തെ എതിരാളികള്‍. ഗ്രൂപ്പ് സിയില്‍ തമിഴ്നാട്, രാജസ്ഥാന്‍, ഗോവ, ആന്ധ്ര എന്നിവയാണ് മറ്റു ടീമുകള്‍. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞയുടനെ പൃഥ്വി ഷാ മുംബൈ ടീമിലെത്തുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാവും പൃഥ്വി ടീമിനൊപ്പം ചേരുക.

മുംബൈ സ്ക്വാഡ്: ആദിത്യ താരേ, ധവാല്‍ കുല്‍ക്കര്‍ണി, സൂര്യകുമാര്‍ യാദവ്, സിദ്ദേഷ് ലാഡ്, അഖില്‍ ഹേര്‍വാഡ്കര്‍, ജേ ബിസ്ട, ശിവം ദുബേ, ശശാങ്ക് സിംഗ്, ഏകനാഥ് കേര്‍കര്‍, ആകാശ് പര്‍കര്‍, ധ്രുമില്‍ മട്കര്‍, റോയ്സ്റ്റണ്‍ ഡയസ്, ഷംസ് മിലാനി, ശുഭം രഞ്ജനേ, ശിവം മല്‍ഹോത്ര, പൃഥ്വി ഷാ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement