കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പ്രശ്നങ്ങൾ തന്നെ രോഷാകുലനാക്കുന്നുണ്ട് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്നലെ വഴങ്ങിയ ഗോളുകൾ വ്യക്തികൾ നടത്തിയ പിഴവുകൾ കൊണ്ടാണ് വന്നത്. അത് ശ്രദ്ധകുറവിന്റെ പ്രശ്നമാണ്. ഐ എസ് എൽ പോലൊരു വലിയ ലീഗിൽ കളിക്കുമ്പോൾ ഇത്തരം പിഴവുകൾ വരാൻ പാടില്ല. ഇവാൻ വുകമാനോവിച് പറഞ്ഞു.
ആദ്യ ഗോൾ വന്നത് മാൻ മാർക്ക് ചെയ്യേണ്ട താരം അവിടെ ഇല്ലാതെ വന്നത് കൊണ്ടാണ്. ഫുട്ബോളിൽ ഏറ്റവും എളുപ്പമുള്ള കാര്യമാണ് ഡിഫൻഡിംഗ് അത് ചെയ്യാതെ വരുമ്പോൾ തനിക്ക് രോഷം വരുന്നുണ്ട്. ഇവാൻ പറഞ്ഞു. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ നോക്കേണ്ടതുണ്ട്. ടീമിലെ പല താരങ്ങളും യുവതാരങ്ങളും ഇത്തരം മിസ്റ്റേക്കുകൾ നടത്തിയാണ് അവർ പഠിക്കികയും വളരുകയും ചെയ്യുക എന്നും ഇവാൻ പറഞ്ഞു.
ഇന്നലെ എഫ് സി ഗോവയ്ക്ക് എതിരെ തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം 4 ഗോൾ തിരിച്ചടിച്ച് വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു.