ഇന്ത്യക്ക് ജയിക്കാൻ 74 റൺസ് കൂടെ, ഇംഗ്ലണ്ടിന് ജയിക്കാൻ 7 വിക്കറ്റും

Newsroom

Picsart 24 02 26 10 36 09 866
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ നാലാം ദിനം കളി ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 118-3 എന്ന നിലയിൽ. ഇനി ഇന്ത്യക്ക് ജയിക്കാൻ 74 റൺസ് കൂടിയാണ് വേണ്ടത്. മികച്ച തുടക്കം നൽകിയ ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 84 റൺസ് ആണ് കൂട്ടിച്ചേർത്തത്. യശസ്വി ജയ്സ്വാൾ 44 പന്തിൽ നിന്ന് 37 റൺസ് എടുത്ത് പുറത്തായി. ജോ റൂട്ട് ആണ് ജയ്സ്വാളിനെ പുറത്താക്കിയത്.

Picsart 24 02 26 10 36 24 648

ക്യാപ്റ്റൻ രോഹിത് ശർമ്മ അർധ സെഞ്ച്വറിയുമായി പുറത്തായി. രോഹിത് 81 പന്തിൽ നിന്ന് 55 റൺസ് എടുത്തു. 5 ഫോറും ഒരു സിക്സും രോഹിത് അടിച്ചു‌. ഹാർട്ലിയുടെ പന്തിലാണ് ക്യാപ്റ്റൻ പുറത്തായത്. പിന്നാലെ റൺ ഒന്നും എടുക്കാത്ത പടിദാറിനെ ബഷീറും പുറത്താക്കി. ഇപ്പോൾ 3 റൺസുമായി ജഡേജയും 18 റൺസുമായി ഗില്ലും ആണ് ക്രീസിൽ ഉള്ളത്.

ഇന്നലെ ഇംഗ്ലണ്ടിനെ 145ന് ഓളൗട്ട് ആക്കിയ ഇന്ത്യക്ക് വിജയിക്കാൻ 192 റൺസ് ആണ് വേണ്ടത്. 7 വിക്കറ്റ് ശേഷിക്കെ ഇനി വേണ്ടുന്ന 74 റൺസ് നേടുക ഇന്ത്യക്ക് എളുപ്പമാകില്ല. ഈ മത്സരം ജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാൻ ആകും.

Match Summary:
England: 353 & 145
India: 307 &