ദീപക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാവുവിനു വേണ്ടി ഈ സീസൺ ഐലീഗിൽ ഗംഭീര പ്രകടനം നടത്തിയ ഡിഫൻഡർ ദീപക് ദേവ്റാണിയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കുന്നു. താരവും ക്ലബും തമ്മിൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. 27കാരനായ താരം രണ്ടു വർഷത്തെ കരാറിലാകും ഒപ്പുവെക്കുക. ഐ എസ് എല്ലിലേക്ക് ആദ്യമായാണ് ദീപക് എത്തുന്നത്.

ഈ സീസണിൽ ട്രാവുവിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ദീപക് കളിച്ചിരുന്നു. ഡിഫൻഡർ ആണെങ്കിലും രണ്ടു ഗോളുകൾ നേടാൻ ദീപകിനായി. അതിൽ ഇന്ത്യൻ ആരോസിനെതിരെ നേടിയ ഗംഭീര ഓവർ ഹെഡ് കിക്ക് ഗോളും ഉൾപ്പെടുന്നു. മുമ്പ് മിനേർവ പഞ്ചാബ് ഐലീഗ് കിരീടം നേടുമ്പോൾ ദീപക് ആ ടീമിക് ഉണ്ടായിരുന്നു. സ്പോർടിംഗ് ഗോവ, മോഹൻ ബഗാൻ എന്നിവർക്ക് വേണ്ടിയും മുമ്പ് കളിച്ചിട്ടുണ്ട്.