ദെബ്ജിത് മജുംദാറിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

Newsroom

Picsart 24 07 03 21 03 46 712
Download the Fanport app now!
Appstore Badge
Google Play Badge 1

ദെബിജിത് മജുംദറിനെ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കി. 35 കാരനായ പരിചയസമ്പന്നനായ കീപ്പറുമായി ക്ലബ് രണ്ടു വർഷത്തെ കരാർ ആണ് ഒപ്പിട്ടത്. ഇത് മൂന്നാം തവണയാണ് ഈസ്റ്റ് ബംഗാൾ ദെബ്ജിതിനെ സൈൻ ചെയ്യുന്നത്. പിന്നെ 2011-12ലും 2020-21ലും താരം ഈസ്റ്റ് ബംഗാളിനായി കളിച്ചിരുന്നു.

ഈസ്റ്റ് ബംഗാൾ 24 07 03 21 04 09 713

2023-24 സീസണിൽ മജുംദർ 1,980 മിനറ്റുകൾ ചെന്നൈയിനായി കളിച്ചിരുന്നു. 19 ഐഎസ്എൽ, 1 കലിംഗ സൂപ്പർ കപ്പ്, 2 ഡ്യൂറൻഡ് കപ്പ് മത്സരങ് എന്നിവ കളിച്ച മജുംദാർ 5 ക്ലീൻഷീറ്റുകൾ രജിസ്റ്റർ ചെയ്തിരുന്നു.

കൊൽക്കത്തയ്ക്കടുത്തുള്ള ഒരു ചെറിയ പട്ടണമായ ഹിന്ദ്‌മോട്ടറിൽ നിന്നുള്ള ദെബ്ജിത്, മോഹൻ ബഗാൻ, എടികെ, മുംബൈ സിറ്റി എഫ്‌സി എന്നിവയുൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. മോഹൻ ബഗനുമൊത്തുള്ള നാല് സീസണുകളുടെ യാത്രയിൽ രണ്ട് ഐ-ലീഗ് ട്രോഫികളും (2015, 2020) 2016ലെ ഫെഡറേഷൻ കപ്പും ദെബിജിത് സ്വന്തമാക്കിയിരുന്നു.