കോവിഡ് ഡെൽറ്റ വാരിയന്റ്: ഇന്റർ മിലാൻ ഫ്ലോറിഡ കപ്പിൽ നിന്നും പിന്മാറി

കോവിഡ് ഡെൽറ്റ വാരിയന്റ് വ്യാപനം കാരണം ഇന്റർ മിലാൻ ഫ്ലോറിഡ കപ്പിൽ നിന്നും പിന്മാറി. അമേരിക്കയിൽ വെച്ച് നടക്കുന്ന പ്രീസീസൺ ഫ്രണ്ട്ലി ടൂർണമെന്റിൽ നിന്നും ഇന്റർ മിലാൻ പിന്മാറി എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌. ഒർലാൻഡോയിൽ വേൾഡ് സ്റ്റേഡിയത്തിൽ വെച്ച് ഫ്ലോറിഡ കപ്പിന്റെ സെമിയിൽ ആഴ്സണലിനെ ആയിരുന്നു ഇന്റർ നേരിടേണ്ടിയിരുന്നത്.

എന്നാൽ കോവിഡിന്റെ ഡെൽറ്റ വാരിയന്റ് കാരണം വ്യാപനം തടയാനാണ് ഇന്റർ അമേരിക്കൻ യാത്ര ഒഴിവാക്കുന്നത്. ഏറെ വൈകാതെ തന്നെ ജൂലൈ 25 ന് നടക്കേണ്ടിയിരുന്ന ടൂർണമെന്റിൽ നിന്നും ഇന്റർ പിന്മാറുന്നത് ഒഫീഷ്യൽ പ്രഖ്യാപനവും ഉണ്ടാവും. സൈമൺ ഇൻസാഗിയുടെ കീഴിൽ ഇന്റർ ലുഗാനോയോട് പ്രീസീസൺ മത്സരം കളിച്ചിരുന്നു. നിശ്ചിത സമയത്ത് 2-2 സമനില ആയിരുന്നെങ്കിലും പെനാൽറ്റിയിൽ ഇറ്റാലിയൻ ചാമ്പ്യന്മാർ വിജയം നേടി.

Previous articleഡേവിഡ് വില്യംസ് മോഹൻ ബഗാനിൽ തുടരും, കരാർ പുതുക്കി
Next articleടൗൺസെൻഡും എവർട്ടണിലേക്ക്