ജെയിംസിന്റെ വരവ് ടീമിന്റെ മനോഭാവം പൂർണ്ണമായി മാറ്റിയെന്ന് സി.കെ വിനീത്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഡേവിഡ് ജെയിംസിനെ വാനോളം പുകഴ്ത്തി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്റ്റാർ സി.കെ വിനീത്. ഐ.എസ്.എൽ സോഷ്യൽ മീഡിയക്ക് അനുവദിച്ച അഭിമുഖത്തിലാണ് സി.കെ വിനീത് തന്റെ മനസ്സ് തുറന്നത്. ഡേവിഡ് ജെയിംസിന്റെ വരവ് തന്റെയും ടീമിന്റെയും മനോഭാവം പൂർണ്ണമായി മാറ്റിയെന്നും  റെനെയും പരിശീലന രീതികൾ കുറച്ച വേഗം കുറഞ്ഞതായിട്ടാണ് തനിക്ക് തോന്നിയതെന്നും വിനീത് പറഞ്ഞു.

“ഡേവിഡ് ജെയിംസ് വന്നതിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ പരിശീലന രീതികൾ മാറി. താൻ ആഗ്രഹിച്ച രീതിയിലുള്ള പരിശീലന രീതികളാണ് ഡേവിഡ് ജെയിംസ് പുറത്തെടുത്തത്ത്. ജയിംസിന്റെ പരിശീലന രീതികൾ വളരെ കടുപ്പമേറിയതും ഊര്‍ജ്ജസ്വലമായതുമാണ്” വിനീത് പറഞ്ഞു.

വളർന്ന് വരുമ്പോൾ ആരായിരുന്നു തന്റെ പ്രചോദനം എന്ന ചോദ്യത്തിന് ഐ.എം. വിജയൻ എന്നാണ് വിനീത് ഉത്തരം പറഞ്ഞത്.  കോഴിക്കോട് സിസേർസ് കപ്പിൽ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയ ഐ.എം.വിജയൻറെ ഫോട്ടോ വന്ന പത്രം ഒരുപാടു കാലം തന്റെ ചുമരിലുണ്ടായിരുന്നു എന്നും വിനീത് പറഞ്ഞു.

വളർന്ന് വരുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഫുട്ബോൾ ആസ്വദിക്കാനും വിജയം കണ്ടെത്താൻ കഠിന പരിശ്രമ നടത്താനും പറഞ്ഞാണ് വിനീത് അഭിമുഖം അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial