മോഹൻ ബഗാന്റെ മധ്യനിര താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മോഹൻ ബഗാന്റെ മധ്യനിര താരമായ ഡാരൻ കാൽദൈര കേരള ബ്ലാസ്റ്റേഴ്സിലേക്ക് അടുക്കുന്നു. മോഹൻ ബഗാൻ വിടാൻ തീരുമാനിച്ച താരം ബ്ലാസ്റ്റേഴ്സുമായി അന്തിമ ചർച്ചയിലാണ്. 31കാരനായ താരം അവസാനമായി എ ടി കെയ്ക്കായാണ് ഐ എസ് എല്ലിൽ കളിച്ചത്. കഴിഞ്ഞ സീസണിൽ അധികം അവസരം ബഗാനിൽ കാൽദൈരക്ക് ലഭിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിൽ ആകെ 7 മത്സരങ്ങൾ മാത്രമേ ലീഗിൽ ഡാരൻ കളിച്ചിരുന്നു. മുമ്പ് ബെംഗളൂരു എഫ് സിക്ക് വേണ്ടിയും ഐ എസ് എല്ലിൽ ഡാരൻ കളിച്ചിരുന്നു. ചെന്നൈ സിറ്റി, മുംബൈ എഫ് സി, എയർ ഇന്ത്യ, മഹീന്ദ്ര യുണൈറ്റഡ് എന്നീ ക്ലബുകൾക്കായൊക്കെ ഐലീഗും താരം കളിച്ചിട്ടുണ്ട്.