കേരള ബ്ലാസ്റ്റേഴ്‌സ് കിട്ട ജാപ്പനീസ് ഫോർവേഡ് ഡെയ്സുകെ സകായിയും ഇന്തോനേഷ്യൻ ക്ലബിൽ ചേർന്നു. ഇന്തോനേഷ്യൻ ലീഗ് വൺ ക്ലബായ പി എസ് എം മകസ്സർ ആണ് ഡെയ്സുകെയെ സ്വന്തമാക്കിയത്. ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ക്ലബ് സൈനിംഗ് സ്ഥിരീകരിച്ചു. ഈ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു ഡെയ്സുകെ.
ലീഗിൽ 21 മത്സരങ്ങൾ കളിച്ച ഡെയ്സുകെ 3 ഗോളും 1 അസിസ്റ്റും സംഭാവന ചെയ്തു. താരം ഒരു വർഷത്തെ കരാറിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഡെയ്സുകെയുടെ കരാർ പുതുക്കേണ്ട എന്ന് ക്ലബ് തന്നെ തീരുമാനിക്കുക ആയിരുന്നു.
ജപ്പാൻ, തായ്‌ലൻഡ്, ബെൽജിയം എന്നിവിടങ്ങളിലെ വിവിധ ലീഗുകളിൽ കളിച്ചിട്ടുള്ള താരമാണ് സകായ്.