മുൻ മുംബൈ സിറ്റി താരം ഗൊദാർഡിനെ ഒഡീഷ എഫ്വ്സി സ്വന്തമാക്കി

Newsroom

വരാനിരിക്കുന്ന സീസണു മുന്നോടിയായി ഒഡീഷ, ഏഷ്യൻ സൈനിംഗ് എന്ന നിലയിൽ, സി വൈ ഗോഡ്ദാർദിനെ ഒഡീഷ സ്വന്തമാക്കി. മുൻ മുംബൈ സിറ്റി താരമാണ് ഗോഡ്ദാർദ്. ഒരു വർഷത്തെ കരാറിലാണ് ഇപ്പോൾ ഒഡീഷയിൽ എത്തുന്നത്‌.

Picsart 23 08 30 22 52 42 866

ലണ്ടനിൽ ജനിച്ച CY, ടോട്ടൻഹാം ഹോട്സ്പർ അക്കാദമിയിലൂടെയാണ് വളർന്നത്‌. അഞ്ച് വർഷം സൊഅർസിന്റെ അക്കാദമിയിൽ ചെലവഴിച്ചു. ഗോദാർഡ് 2018-ൽ മൂന്ന് വർഷത്തെ കരാറിൽ ബെനെവെന്റോ കാൽസിയോയിൽ ചേർന്നു, അവിടെ സ്പെസിയയ്‌ക്കെതിരെ സീനിയർ അരങ്ങേറ്റം കുറിച്ചു. പിന്നീട് അദ്ദേഹം ഹീറോ ISL ടീമായ മുംബൈ സിറ്റി എഫ്‌സിയിലേക്ക് ഒരു വർഷം നീണ്ട ലോൺ ഡീലിലേക്ക് വന്നു.

ഗോദാർഡ് മുംബൈ സിറ്റിക്ക് വേണ്ടി പത്തൊൻപത് മത്സരങ്ങൾ കളിച്ചു‌. രണ്ടു കിരീടങ്ങളും നേടി. പിന്നീട് സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിലേക്കും USL ചാമ്പ്യൻഷിപ്പ് സൈഡ് ഡെട്രോയിറ്റ് സിറ്റിയിലേക്കും താരം പോയി‌.ൻ