ചെന്നൈയിൻ ഹീറോ ക്രിവെലാരോ ക്ലബിൽ തുടരും!

- Advertisement -

ചെന്നൈയിൻ ആരാധകർക്ക് ആശ്വാസ വാർത്ത. അവരുടെ കഴിഞ്ഞ സീസണിൽ പോരാളികളിൽ പ്രധാനി ആയിരുന്ന റാഫേൽ ക്രിവലാരോ ക്ലബിൽ തുടരും. ക്രിവലാരോ ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്. നേരത്തെ വാൽസ്കിസ് ചെന്നൈയിൻ വിട്ടതോടെ ക്രിവലാരോയും ക്ലബ് വിടുമോ എന്ന പേടി ചെന്നൈയിൻ ആരാധകർക്ക് ഉണ്ടായിരുന്നു.

ചെന്നൈയിന് വേണ്ടി ഈ കഴിഞ്ഞ സീസണിൽ തകർത്തു കളിച്ച ക്രിവെലാരോ ഈ സീസണിൽ ഏഴു ഗോളുകളും എട്ട് അസിസ്റ്റും നൽകി ചെന്നൈയിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ബ്രസീലിയൻ മിഡ്ഫീൽഡറായ റാഫേൽ ക്രിവെയാരോ പോർച്ചുഗീസ് ക്ലബായ സി ഡി ഫിയറൻസിലായിരുന്നു ചെന്നൈയിനിലേക്ക് എത്തിയത്. ബ്രസീലിയൻ ക്ലബായ ഇന്റർനേസണലിലൂടെ ആയിരുന്നു താരം വളർന്നു വന്നത്. ഇറ്റാലിയൻ ക്ലബായ എമ്പോളിയിലും പോർച്ചുഗീസ് ക്ലബായ വിറ്റോറിയ ഗുയിമാറസിലുമൊക്കെ കളിച്ചിട്ടുണ്ട്‌ വിറ്റോറിയക്കായി കളിക്കുന്ന സമയത്ത് യൂറോപ്പ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement