കന്റോണയുമായി തന്നെ താരതമ്യം ചെയ്യാൻ ആയിട്ടില്ല എന്ന് ബ്രൂണൊ ഫെർണാണ്ടസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരം ബ്രൂണൊ ഫെർണാണ്ടസിന്റെ ക്ലബിലെ സാന്നിദ്ധ്യത്തെ പലരും മുമ്പ് അലക്സ്‌ ഫെർഗൂസണ് കീഴിൽ കന്റോണ എത്തിയ കാലവുമായാണ് താരതമ്യം ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിഷമിക്കുന്ന കാലത്തായിരുന്നു കന്റോണയെ അലക്സ് ഫെർഗൂസൺ ടീമിലെത്തിക്കുന്നത്. കാന്റോണയുടെ വരവ് ടീമിന് ഒത്തൊരുമ നൽകുകയും ടീമിനെ യൂറോപ്പിലെ മികച്ച ടീമാക്കി മാറ്റുകയും ചെയ്തിരുന്നു.

ഇപ്പോൾ ബ്രൂണൊ ഫെർണാണ്ടസിന്റെ വരവും സമാനമായ മാറ്റങ്ങളാണ് മാഞ്ചസ്റ്ററിൽ ഉണ്ടാക്കുന്നത്. എന്നാൽ കാന്റോണയുമായി തന്നെ താരതമ്യം ചെയ്യരുത് എന്നാണ് ബ്രൂണൊ ഫെർണാണ്ടസ് പറയുന്നത്. കാന്റോണ വളരെ വലിയ താരമാണ്. അദ്ദേഹം ക്ലബിനായി അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്. ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരതമ്യത്തിൽ അർത്ഥമില്ല. താൻ ഇവിടെ ഒരുപാട് കിരീടം നേടാൻ ആഗ്രഹിക്കിന്നുണ്ട്. യൂറോപ്പ ലീഗ് കിരീടം അതിന് ഒരു തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഇന്ന് യൂറോപ്പ സെമി ഫൈനലിൽ സെവിയ്യയെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Advertisement