പരിക്ക്, ലിയാം ഡോസണ് സീസണ്‍ നഷ്ടമാകും

ഹാംഷയറിന് ലിയാം ഡോസണിന്റെ സേവനം ഈ സീസണില്‍ ഇനിയുണ്ടാകുകയില്ലെന്ന് അറിയിച്ച് കൗണ്ടി ക്ലബ്ബ്. ഏതാനും ദിവസം മുമ്പ് നടന്ന ബോബ് വില്ലിസ് ട്രോഫിയില്‍ പരിക്കേറ്റ താരത്തിന് ഇനി സീസണില്‍ കളത്തിലേക്ക് മടങ്ങാനാകില്ലെന്നാണ് അറിയുന്നത്. താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ലഭിയ്ക്കുന്ന വിവരം. മിഡില്‍സെക്സിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

അത് അടുത്താഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്. കുറഞ്ഞത് ആറ് മാസമെങ്കിലും ഇതിന് ശേഷം താരത്തിന് റീഹാബ് നടപടിയ്ക്കായി ആവശ്യം വരുമെന്നാണ് അറിയുന്നത്. നേരത്തെ ഇംഗ്ലണ്ടിന്റെ അയര്‍ലണ്ടിനെതിരെയുള്ള ഏകദിന ടീമിന്റെ ഭാഗമായിരുന്ന താരം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് താരത്തിന് പരിക്കേറ്റത്.

Comments are closed.