നൂറ്റാണ്ടിലെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു

Img 20201227 222425
- Advertisement -

ഗ്ലോബൽ സോക്കർ അവാർഡിൽ ഈ നൂറ്റാണ്ടിലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു‌. 2000നു ശേഷം ഇതുവരെയുള്ള പ്രകടനങ്ങൾ വിലയിരുത്തിയാണ് നൂറ്റാണ്ടിലെ മികച്ച താരമായി റൊണാൾഡോയെ തിരഞ്ഞെടുത്തത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ ക്ലബായ റയൽ മാഡ്രിഡിനെയും തിരഞ്ഞെടുത്തു.

നൂറ്റാണ്ടിലെ ഏറ്റവും മികച്ച പരിശീലകനായി പെപ് ഗ്വാർഡിയോള ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി ബയേൺ സ്ട്രൈക്കർ ലെവൻഡൊസ്കിയും, ഈ വർഷത്തെ മികച്ച കോച്ചായി ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്കും തിരഞ്ഞടുക്കപ്പെട്ടു.

Advertisement