“ഗാരി ഹൂപ്പറുമായി ആരോഗ്യകരമായ പോരാട്ടം മാത്രം, വിജയത്തിലും ഗോളിലും സന്തോഷം”

Img 20201227 213124
- Advertisement -

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിനെ നയിച്ച ജോർദൻ മറെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പതിവായി ആദ്യ ഇലവനിൽ എത്തുന്ന ഗാരി ഹൂപ്പറിനെ പോലെ പന്ത് വരുന്നതും കാത്ത് മുന്നിൽ നിൽക്കാതെ അറ്റാക്കിംഗ് ബിൽഡ് അപ്പുകളിൽ സജീവമായാണ് ഹൂപ്പർ കളിച്ചത്. അദ്ദേഹം അർഹിച്ച ഗോൾ അവസാനം ലഭിക്കുകയും ചെയ്തു. ഇന്നത്തെ ഗോളിലും വിജയത്തിലും സന്തോഷം ഉണ്ട് എന്ന് മറെ പറഞ്ഞു. മൂന്ന് പോയിന്റ് മാത്രമായിരുന്നു ഇന്നത്തെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ഗാരി ഹൂപ്പറും താനുമായി ആരോഗ്യകരമായ പോരാട്ടമാണ് നടക്കുന്നത് എന്നും ടീമാണ് രണ്ട് പേർക്കും പ്രധാനം എന്നും സ്ട്രൈക്കർ പറഞ്ഞു. ഹൂപ്പർ വലിയ പരിചയ സമ്പത്തുള്ള താരമാണ്. അദ്ദേഹം തന്നെ മെച്ചപ്പെടുത്തുന്നുണ്ട് എന്നും മറെ പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ സഹൽ, രാഹുൽ എന്നിവർ നടത്തിയ പ്രകടനത്തെയും മറെ പ്രശംസിച്ചു.

Advertisement