13 ദിവസം കഴിഞ്ഞിട്ടും കോവിഡ് പോസിറ്റീവ് തന്നെ, നിരാശ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കോവിഡ് പോസിറ്റീവ് ആയി തുടരുന്നതിൽ നിരാശ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. അവസാന കോവിഡ് ടെസ്റ്റും പോസിറ്റീവ് ആയതോടെ ആണ് കോച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ത‌ന്റെ നിരാശ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനാൽ അവസാന 13 ദിവസമായി ഐസൊലേഷനിൽ ആണ് കോച്ച് ഉള്ളത്. പല തവണ ടെസ്റ്റ് ചെയ്തിട്ടും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്.
Img 20220125 Wa0089
ഇത് കൊണ്ട് തന്നെ രോഗ ലക്ഷണങ്ങൾ പോയിട്ടും പരിശീലനത്തിന് നേതൃത്വം കൊടുക്കാൻ ഇവാന് ഇനിയും ഗ്രൗണ്ടിൽ ഇറങ്ങാൻ ആയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ഭൂരിഭാഗവും കൊറൊണ നെഗറ്റീവ് ആയി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഇനി 30ആം തീയതി ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതിനു മുമ്പ് കോച്ച് നെഗറ്റീവ് ആകും എന്നാ‌ണ് പ്രതീക്ഷിക്കപ്പെടുന്നത്. നെഗറ്റീവ് ആകാത്തത് വലിയ നിരാശ നൽകുന്നുണ്ട് എന്ന് കോച്ച് ട്വിറ്ററിൽ പറഞ്ഞു.