2023-24 സീസണിന് മുന്നോടിയായി ചെന്നൈയിൻ ഒരു വിദേശ താരത്തെ കൂടെ സ്വന്തമാക്കി. സ്കോട്ടിഷ് സെന്റർ ഫോർവേഡ് കോണർ ഷീൽഡ്‌സിനെ ആണ് ചെന്നൈയിൻ സ്വന്തമാക്കിയത്. താരം ഒരു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചു. ചെന്നൈയിൻ എഫ്‌സിയുടെ സീസണിലെ രണ്ടാമത്തെ വിദേശ സൈനിംഗ് ആണ് ഷീൽഡ്സ്.
സ്കോട്ടിഷ് ക്ലബ്ബായ മദർവെൽ എഫ്‌സിയിൽ നിന്നാണ് 25 കാരനായ താരം ചെന്നൈയിൽ എത്തുന്നത്. 2022/23 സീസണിൽ ലോണിൽ ക്വീൻസ് പാർക്ക് എഫ്‌സിയിൽ ഓവൻ കോയിലിനൊപ്പം പ്രവർത്തിച്ച പരിചയമാണ് ഷീൽഡ്‌സിനെ ഇന്ത്യയിലേക്ക് എത്തിച്ചത്.
ഇംഗ്ലീഷ് ക്ലബായ സണ്ടർലാൻഡ് എഎഫ്‌സിക്കായി മുമ്പ് താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്യൂൻസ് പാർക്ക് എഫ്‌സിയിൽ, 2022/23 സീസണിൽ 40 മത്സരങ്ങളിൽ നിന്ന് ഷീൽഡ്‌സ് അഞ്ച് ഗോളുകൾ നേടുകയും നാല് അസിസ്റ്റന്റ് ചെയ്യുകയും ചെയ്തിരുന്നു.
See you soon, @Connorshields29! 😉💙 #AllInForChennaiyin #VanakkamShields pic.twitter.com/nEOcX5D7dh
— Chennaiyin F.C. (@ChennaiyinFC) July 26, 2023
“ചെന്നൈയിൻ എഫ്‌സിയിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യയിലേക്ക് മാറാനും ഈ ആവേശകരമായ പുതിയ വെല്ലുവിളിയുമായി മുന്നോട്ട് പോകാനും എനിക്ക് കാത്തിരിക്കാനാവില്ല,” ഷീൽഡ്‌സ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.